ന്യൂഡൽഹി: ശത്രുഘ്നൻ സിൻഹ ബി.ജെ.പി വിട്ടതിൽ പ്രതികരണവുമായി ബോളിവുഡ് താരവും മകളുമായ സൊനാക്ഷി സിൻഹ. ബി.ജെ.പിയ ിൽ അദ്ദേഹത്തിന് അർഹിച്ച ബഹുമാനം ലഭിച്ചില്ലെന്നും സോനാക്ഷി പറഞ്ഞു. ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേരുമെന്ന് അ റിയിച്ചതിന് പിന്നാലെയാണ് സോനാക്ഷിയുടെ പ്രതികരണം.
ലോക്സഭയിലെ ബി.ജെ.പി എം.പിയായ ശത്രുഘ്നൻ സിൻഹ കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. പിന്നീട് കോൺഗ്രസിൽ ചേരുമെന്നും അറിയിച്ചിരുന്നു. ഏപ്രിൽ ആറിന് സിൻഹ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ബി.ജെ.പി സ്ഥാനാർഥിയായി പട്നേ സാഹിബ് സീറ്റിൽ നിന്നാണ് ശത്രുഘ്നൻ സിൻഹ മൽസരിച്ച് ജയിച്ചത്. ഇക്കുറി കോൺഗ്രസിൽ ടിക്കറ്റിൽ പട്ന സാഹേബ് സീറ്റിൽ നിന്ന് ശത്രുഘ്നൻ സിൻഹ മൽസരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.