സ്വ​ന്തം ഗ്രാ​മ​ത്തി​െൻറ ക​ഥ പ​റ​ഞ്ഞ ശ്യാം ​പു​ഷ്​​ക​ര​െൻറ നേ​ട്ടം ആ​ഘോ​ഷി​ച്ച്​ നാ​ട്​

സ്വ​ന്തം ഗ്രാ​മ​ത്തി​െൻറ ക​ഥ പ​റ​ഞ്ഞ ശ്യാം ​പു​ഷ്​​ക​ര​െൻറ നേ​ട്ടം ആ​ഘോ​ഷി​ച്ച്​ നാ​ട്​

തുറവൂർ: സ്വന്തം ഗ്രാമത്തിെൻറ കഥ പറഞ്ഞ തിരക്കഥക്ക് ദേശീയ പുരസ്കാരം ലഭിച്ചതിെൻറ ആഹ്ലാദത്തിൽ ഒരുനാട്. ‘മഹേഷിെൻറ പ്രതികാരം’ ചലച്ചിത്രത്തിന് തിരക്കഥ എഴുതിയ ശ്യാം പുഷ്കരെൻറ പുരസ്കാരനേട്ടമാണ് തുറവൂരിനാകെ അഭിമാനമായത്.

തുറവൂർ സ്വദേശികളായ പുരുഷോത്തമനും (തമ്പാൻ പുരുഷൻ) കാർത്തികേയനും തമ്മിലുണ്ടായ തർക്കം. തർക്കത്തിെൻറ ഒടുക്കം  കാർത്തികേയൻ പട്ടിക കൊണ്ട് പുരുഷനെ അടിക്കുന്നു. ഇതിനിെട,  പുരുഷെൻറ ചെരിപ്പ് ഉൗരിപ്പോകുന്നു. തിരിച്ചടിച്ചിട്ട് മാത്രമേ ഇനി ചെരിപ്പ് ഇടൂവെന്ന് പുരുഷൻ ശപഥം ചെയ്യുന്നു. ഗൾഫിൽ പോയ കാർത്തികേയൻ വർഷങ്ങൾക്കുശേഷം തിരിച്ചുവന്നപ്പോൾ തുറവൂർ കവലയിൽ വെച്ച് തിരിച്ചടിച്ചിട്ടാണ് അതുവരെ നഗ്നപാദനായി നടന്ന പുരുഷൻ ചെരിപ്പിടുന്നത്. ഈ കഥാബീജമാണ് ‘മഹേഷിെൻറ പ്രതികാര’ത്തിെൻറ തിരക്കഥക്ക് േപ്രരണയായത്.  

തുറവൂർ കവലയിെല ഭാവന സ്റ്റുഡിയോയും ഉടമയായ മോഹനനും മകൻ അരുണും തിരക്കഥയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തിരക്കഥാകൃത്തിെൻറ ആത്മാംശം ഏറെയുള്ള ഈ തിരക്കഥക്ക് അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷിക്കുകയാണ് ശ്യാം പുഷ്കരെൻറ കുടുംബം. തുറവൂർ സുരഭിലയിൽ പുഷ്കരെൻറയും ഗീതയുടെയും മകനാണ് ശ്യാം പുഷ്കരൻ. സ്വപ്നത്തിൽപോലും മകന് പുരസ്കാരം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പിതാവ് പുഷ്കരൻ പറഞ്ഞു. ‘‘ദേശീയതലത്തിൽ അതിനുള്ള പിടിപാടുമില്ല. എല്ലാം ദൈവത്തിെൻറ കൃപാകടാക്ഷം മാത്രം. സിനിമ അവാർഡിനെക്കുറിച്ച ചില തെറ്റായ ധാരണകൾ മാറി’’ -അദ്ദേഹം പറഞ്ഞു.

‘മഹേഷിെൻറ പ്രതികാരം’ ശ്യാം പുഷ്കരെൻറ എട്ടാമത്തെ തിരക്കഥയാണ്. മറ്റുതിരക്കഥകളായ സാൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, അഞ്ചുസുന്ദരികൾ, റാണി പദ്മിനി, ഇടുക്കി ഗോൾഡ്, ഇയ്യോബിെൻറ പുസ്തകം എന്നിവ കൂട്ടായ്മയിൽ രചിച്ചതാണ്. തുറവൂർ സുരഭിലയിൽ ശനിയാഴ്ച നടക്കുന്ന ചേർത്തല സംസ്കാരയുടെ പ്രതിമാസ പരിപാടി ദേശീയ അംഗീകാരം ലഭിച്ചവരുടെ സ്വീകരണ ചടങ്ങായികൂടി മാറും. ‘മഹേഷിെൻറ പ്രതികാര’ത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് നിർമാതാവായ ദിലീഷ് പോത്തന് സ്വീകരണമൊരുക്കിയിരുന്നു. മികച്ച മലയാള സിനിമക്കും തിരക്കഥക്കും ‘മഹേഷിെൻറ പ്രതികാരം’ ദേശീയ അംഗീകാരം നേടിയതോടെ സംസ്കാരയുടെ പ്രതിമാസ പരിപാടി വലിയ ആഘോഷമായി മാറും

Tags:    
News Summary - shyam pushkaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.