മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രം ഷൈലോക്കിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നിർമാതാവ ് ജോബി ജോർജ് ഫേസ്ബുക്കിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. 2020 ജനുവരി 23 ന് ചിത്രം റിലീസ് ചെയ്യും. ഡിസംബര്‍ 20 ന് റ ിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ മാമാങ്കം റിലീസിൽ മാറ്റം വന്നതിനെ തുടർന്ന് റിലീസ് നീട്ടുകയായിരു ന്നുെവന്നും ജോബി കൂട്ടിച്ചേർത്തു.
ഷൈലോക്കിലെ ഫസ്റ്റ് സുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രാ ജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും ഷൈലോക്കിൽ വീണ്ടും ഒന്നിക്കുന്നത്. മീന നായികയാകുന്നു. കലാഭവൻ ഷാജോൺ ആണ് വില്ലൻ.
തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴിൽ ചിത്രത്തിന്റെ പേര് കുബേരൻ എന്നാണ്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.
സ്നേഹിതരെ
ഷൈലോക്കിന്റെ എല്ലാവർക്കും തീർന്ന് ഡിസംബർ 20 റിലീസ് പ്ലാൻ ചെയ്തതാണ്, എന്നാൽ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വർക്ക് തീരാതെ വന്നതുകൊണ്ട് , അവർക്ക് വേണ്ടി നമ്മൾ മാറി കൊടുക്കുകയാണ്, എന്നാൽ ആരൊക്കെയോ പറയുന്നത് പോലെ മാർച്ചിൽ അല്ല നമ്മൾ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളിൽ യഥാർത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാൻ കണ്ട് തരുന്ന ഉറപ്പ്.. സ്നേഹത്തോടെ
-ജോബി ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.