ദേശീയ പുരസ്​കാരം: യേശുദാസിനെയും ജയരാജി​നേയും ഒാർത്ത്​ ലജ്ജിക്കുന്നുവെന്ന്​ സിബി മലയിൽ

കൊച്ചി: ദേശീയ ചല​ച്ചിത്ര പുരസ്​കാരം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സിബി മലയിൽ. പ്രതിഷേധത്തിൽ പങ്കുചേർന്ന്​ ആത്മാഭിമാനം അടിയറവ്​ വെക്കാൻ തയാറാകാത്തവരെ ഒാർത്ത്​ അഭിമാനിക്കുന്നുവെന്നും യേശുദാസിനെയും ജയരാജി​​െൻറയും നിലപാടിൽ ലജ്ജിക്കുന്നുവെന്നും സി.ബി മലയിൽ ഫേസബുക്കിൽ കുറിച്ചു.

ദേശീയ ചലച്ചിത്ര പുരസ്​കാരം ലഭിച്ച എല്ലാവർക്കും രാഷ്​​്ട്രപതി അവാർഡ്​ സമ്മാനിക്കുകയാണ്​ പതിവ്​. എന്നാൽ ഇതിൽ നിന്ന്​ വിഭന്നമായി 11 അവാർഡുകൾ മാത്രം രാഷ്​​ട്രപതി വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി വിതരണം നൽകുമെന്നാണ്​ സർക്കാർ അറിയിച്ചത്​. സർക്കാറി​​െൻറ ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ്​ പുരസ്​കാരം നേടിയ 68 പേർ അവാർഡ്​ ബഹിഷ്​കരിച്ചത്​. എന്നാൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പുരസ്​കാര ജേതാക്കളും ചടങ്ങ്​ ബഹിഷ്​കരിച്ചപ്പോൾ ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ചടങ്ങിൽ പ​െങ്കടുത്ത്​ പുരസ്​കാരം ഏറ്റുവാങ്ങിയിരുന്നു.

Tags:    
News Summary - Sibi malayil on award issue-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.