കോഴിക്കോട്: നടിയെ തട്ടികൊണ്ട് പോയ സംഭവുമായി ബന്ധപ്പെടുത്തി തെൻറ പേര് വലിച്ചിഴച്ചതിൽ വല്ലാത്ത വേദനയുണ്ടെന്ന് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. ഇത്തരത്തിൽ വ്യാജ വാർത്ത വന്നതിെൻറ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. പിന്നീട് വിശദമായ പ്രതികരണം നടത്തുമെന്ന് ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് ഭരതൻ പറഞ്ഞു.
നടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ പ്രതികളിലൊരാളെ യുവ നടെൻറ കാക്കാനാെട്ട ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായുള്ള വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സിദ്ധാർഥ് ഭരതൻ രംഗത്തെത്തിയത്.
അതേ സമയം തനിക്കെതിരെ വന്ന വാർത്തകൾക്കെതിരെ നടൻ ദിലീപ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെ മഫ്തിയിലോ യൂണിഫോമിലോ ഒരു പൊലീസുകാരനും ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്ത നടനാരെന്ന് വാർത്തകൾ നൽകിയ മാധ്യമങ്ങൾ വെളിപ്പെടുത്തണം. തനിക്കെതിരെ സിനിമക്കകത്തും പുറത്തും ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. സോഷ്യൽ മീഡിയുടെ ഇത്തരം പ്രതികരണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ നടനും സംവിധായകനുമായ മുരളി ഗോപിയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.