ദുൽഖർ സൽമാൻ നായകനാവുന്ന സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തെൻറ അറിവോടെയല്ലെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ. ട്വിറ്ററിലൂടെയാണ് ക്ലൈമാക്സ് മാറ്റിയത് സംബന്ധിച്ച് സംവിധായകെൻറ പ്രതികരണം പുറത്ത് വന്നത്.
സോളോയുടെ ക്ലൈമാക്സ് മാറ്റിയതിനെ സംബന്ധിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു അത് തെൻറ അറിവോടെയല്ലെന്ന് ബിജോയ് ട്വിറ്ററിൽ കുറിച്ചു. ക്ലൈമാക്സ് മാറ്റം നല്ലതാണെങ്കിലും മോശമാണെങ്കിലും താൻ തെൻറ സിനിമക്കൊപ്പമാണെന്നും ബിജോയ് പറഞ്ഞു.
നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതിൽ രുദ്രയുടെ ക്ലൈമാക്സ് ആണ് റിഎഡിറ്റ് ചെയ്ത് പുറത്തുവന്നിരിക്കുന്നത്.ഇംഗ്ലീഷ്, തമിഴ് ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ് ദുൽഖറിെൻറ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.