ബംഗളൂരു: നടി പ്രിയാമണിയും വ്യവസായിയായ മുസ്തഫ രാജും വിവാഹിതരായി. ബുധനാഴ്ച ബംഗളൂരുവിലെ ജയനഗറിലാണ് സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വ്യാഴാഴ്ച ജെ.പി നഗറിലെ ഹോട്ടലിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവാഹ സൽക്കാരം നടത്തും.
കഴിഞ്ഞവർഷം മേയ് 27നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ബംഗളൂരുവിൽ ഇവൻറ് മാനേജ്മെൻറ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വർഷങ്ങൾക്കു മുമ്പ് ഒരു ഐ.പി.എൽ ചടങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ട് മതത്തില്‍ പെട്ടവരായതിനാൽ വിവാഹം മതാചാരപ്രകാരം നടത്തില്ലെന്നും റജിസ്റ്റർ ചെയ്യുകയേ ഉള്ളൂയെന്നും പ്രിയാമണി നേരത്തെ അറിയിച്ചിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കിയിരുന്നു.
ബംഗുളുരുവില്‍ ഇവൻറ് മാനേജ്മെൻറ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐ.പി.എല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പൃഥ്വിരാജ് നായകനായ സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. തമിഴ് ചിത്രം പരുത്തിവീരനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.