തൃശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാമേനോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ശ്രീകുമാരമേനോനെ നാലു മണിക്കൂറിലധികം ചോദ്യം ചെയ്തതിനുശേഷം രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ രണ്ട് പേരുടെ ജാമ്യത്തിൽ വിടുകയും ചെയ്തു. . വ്യാഴാഴ്ച വൈകീട്ട് നാലു മുതലാണ് പൊലീസ് ക്ലബ്ബില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീനിവാസെൻറ നേതൃത്വത്തില്‍ ശ്രീകുമാര മേനോനെ ചോദ്യം ചെയ്തത്. ശ്രീകുമാരമേനോന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നുമാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
സംവിധായകനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിെൻറ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു.
നിർമാതാവ് ആൻറണി പെരുമ്പാവൂർ അടക്കമുള്ളവരുടെ മൊഴിയെടുക്കും മഞ്ജുവാര്യരിൽ നിന്നും ഒടിയന് സിനിമാ സെറ്റിലുണ്ടായവരിൽ നിന്നും ക്രൈംബ്രാഞ്ച് തെളിവെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച ശ്രീകുമാര മേനോനെ പാലക്കാട്ടെ ഫ്ലാറ്റിലും ഓഫിസിലും പൊലീസ് റെയ്ഡ് നടത്തിയതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്. നാട്ടില്‍ ഇല്ലാതിരുന്ന കാരണത്താലാണ് ശ്രീകുമാരമേനോനെ ചോദ്യം ചെയ്യാന്‍ വൈകിയതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാരമേനോന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.