എം.ടിയെ കണ്ട്​ ക്ഷമ ചോദിക്കും; രണ്ടാമൂഴം നടക്കും- ​സംവിധായകൻ

കൊച്ചി: മോഹൻലാലിനെ നായകനാക്കി എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുക്കുന്ന രണ്ടാംമൂഴം സിനിമ യാഥാർഥ്യമാക്കുമെന്ന്​ സംവിധായകൻ​ ശ്രീകുമാർ മേ​നോൻ. എം.ടിയെ സിനിമയുടെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാത്തത്​ വീഴ്​ചയാണെന്നും അദ്ദേഹ​ത്തെ നേരിൽ കണ്ട്​ കാര്യങ്ങൾ വ്യക്​തമാക്കുമെന്നും ശ്രീകുമാർ മേനോൻ ഫേസ്​ബുക്കിൽ കുറിച്ചു.

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം സിനിമക്കായി എടുത്തു. മുൻപ് സ്ഥിരമായി എം. ടിയെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴിയോ പ്രോജക്​ടി​​െൻറ പുരോഗതി അറിയിക്കാറുണ്ടായിരുന്നു. എന്നാൽ, ഒടിയ​​െൻറ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരിക്കും എന്ന്​​ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

നേരത്തെ രണ്ടാംമൂഴം സിനിമയിൽ നിന്ന്​ പിൻമാറുകയാണെന്ന്​ എം.ടി വാസുദേവൻ നായർ അറിയിച്ചിരുന്നു. സംവിധായകനുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നായിരുന്നു പിൻമാറ്റം. ഇതിന്​ പിന്നാലെയാണ്​ സിനിമ നടക്കുമെന്ന്​ അറിയിച്ച്​ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരിക്കുന്നത്​.

Full View
Tags:    
News Summary - Sreekumar menon on randamoozham filim-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.