കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ പിന്തുണച്ച് നടൻ ശ്രീനിവാസൻ. ദിലീപിെൻറ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
നേരത്തെ എം.എൽ.എയും ചലച്ചിത്ര താരവുമായ ഗണേഷ് കുമാറും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേ സമയം, ഗണേഷിെൻറ പിന്തുണ ആസുത്രിതവും സാക്ഷികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കാണിച്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.
ദിലീപിെൻറ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചിരുന്നു. അടുത്ത ബന്ധുക്കൾക്ക് മാത്രം സന്ദർശാനുമതി നൽകിയാൽ മതിയെന്നാണ് ജയിൽ വകുപ്പിെൻറ പുതിയ നിർദേശം. സിനിമ മേഖലയിൽ നിന്നുള്ള കൂടുതൽ പേർ ദിലീപിനെ സന്ദർശിക്കാനെത്തിയതോടെയാണ് ജയിൽ വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.