ശ്രീലങ്കന്‍ താരം പ്യൂമി മലയാളത്തില്‍ നായികയാവുന്നു

ശ്രീലങ്കന്‍ നായിക പ്യൂമി ഹന്‍സമാലി മലയാളത്തിലെത്തുന്നു. അനില്‍ സംവിധാനം ചെയ്യുന്ന ലക്‌നൗ എന്ന ചിത്രത്തിലൂടെയാണ് മലായളത്തില്‍ നടി അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയിലെ പ്രശസ്ത മോഡൽ കൂടിയാണ് പ്യൂമി. ജൂണ്‍ ആദ്യവാരം ലക്‌നൗവില്‍ തന്നെയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്.  
ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ പുതുമയുള്ള ചിത്രത്തില്‍ മൈഥിലിയും പ്രധാന വേഷത്തിലെത്തുന്നു. ക്യാമറ: സന്തോഷ് അഞ്ചല്‍.
 

Tags:    
News Summary - Srilankan Actress to Malayalam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.