ചലച്ചിത്ര അവാർഡ് വിതരണം​: ചടങ്ങിൽ മോഹൻലാൽ എന്തിനെന്ന്​ ഡോ. ബിജു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ്​ വിതരണ ചടങ്ങിലേക്ക്​ മോഹൻലാലിനെ ക്ഷണിച്ചതിനെതിരെ സംവിധായകൻ ഡോ. ബിജു. ഇന്ദ്രൻസ്​ ഉൾപ്പടെയുള്ള താരങ്ങൾ ഗ്ലാമർ കുറവായതിനാലാണോ മോഹൻലാലിനെ ക്ഷണിച്ചതെന്ന്​ ബിജു ചോദിച്ചു. ദേശീയ പുരസ്​കാരങ്ങൾ രാഷ്​ട്രപതി വിതരണം ചെയ്യുന്ന മാതൃകയിൽ പുരസ്​കാര ജേതാക്കൾ മുഖ്യാതിഥിയായ മുഖ്യമന്ത്രി പുരസ്​കാരം നൽകുന്ന പ്രൗഢമായ ചടങ്ങല്ലേ സാംസ്​കാരിക വകുപ്പ്​ സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Full View

നടിയ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ വ്യക്​തിയെ തിരിച്ചെടുത്ത എ.എം.എം.എ സംഘടനയുടെ പ്രസിഡൻറിനെയാണ്​ മുഖ്യാതിഥിയായി സാംസ്​കാരിക വകുപ്പ്​ ക്ഷണിച്ചിരിക്കുന്നത്​. താരത്തോടുള്ള ആരാധന വ്യക്​തി എന്നനിലയിൽ കുഴപ്പമില്ല. എന്നാൽ, സാംസ്​കാരിക വകുപ്പ്​ മന്ത്രി എന്ന നിലയിൽ തീരുമാനമെടു​ക്കു​േമ്പാൾ ചില കാര്യങ്ങൾ പരിഗണിക്കേണ്ടിയിരുന്നുവെന്നും ഡോ. ബിജു ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കി.

Tags:    
News Summary - State filim award distribution-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.