െകാച്ചി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വുമൻ ഇൻ സിനിമ കളക്ടീവിന് സമർപ്പിക്കുന്നുവെന്ന് പാർവ്വതി. ഡബ്ല്യു.സി. സി എന്ന സംഘടന പിന്തുണക്കും ധൈര്യത്തിനും നന്ദി പറയുന്നുവെന്നും പാർവ്വതി പ്രതികരിച്ചു.
‘ടേക് ഒാഫ്’ സംവിധായകൻ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവർത്തകർക്കും നന്ദി പറയുന്നു. സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയൻ, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് പിള്ള മൺമറഞ്ഞ് ഒരു വർഷം പിന്നിടുേമ്പാൾ അദ്ദേഹം നിർമിച്ച ചിത്രത്തിന് പുരസ്കാരങ്ങൾ ലഭിക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും പാർവ്വതി പ്രതികരിച്ചു.
ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിെൻറ കഥ പറഞ്ഞ ‘ടേക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാർവ്വതി പുരസ്കാരത്തിനർഹയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.