മലയാളികളുടെ പ്രിയപ്പെട്ട സുഡു സ്വന്തം നാടായ നൈജീരിയയിലേക്ക് യാത്ര തിരിച്ചു. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയിെല ഫുട്ബോൾ താരത്തിെൻറ വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ സാമുവൽ അബിയോള റോബിൻസൻ മാസങ്ങളായി സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിൽ തന്നെയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ എന്നും പ്രേക്ഷകരുമായി സംവദിച്ച സുഡു ദുബൈ വിമാനത്താവളത്തിൽ വച്ചാണ് നാട്ടിലേക്ക് മടങ്ങുന്ന വിവരം ആരാധകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘തെൻറ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്. എെൻറ ആത്മാവിെൻറ ഒരു ഭാഗം കേരളത്തിൽ വച്ചാണ് പോകുന്നത്. പാതി ഇന്ത്യൻ ആയാണ് തെൻറ മടക്കമെന്നും തിരിച്ചു വരുമെന്നും’ സുഡു ഫേസ്ബുക്കിൽ കുറിച്ചു.
സൂപ്പർ ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയയിൽ സൗബിന്‍ ഷാഹിറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം പുതുമുഖങ്ങൾ വേഷമിട്ട സുഡാനിക്ക് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.