മൂന്ന് ദിവസം മൂന്നു കോടി നേടി സുഡാനി കുതിക്കുന്നു

നവാഗതനായ സക്കരിയ സംവിധാനം ​െചയ്ത ചിത്രം സുഡാനി ഫ്ര​ം​ നൈജീരിയ ഹിറ്റിലേക്ക് കുതിക്കുന്നു. മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടിയിലേറെ രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം ചിത്രം നിറഞ്ഞ സദസിലാണ് ഒാടുന്നത്. കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ നിന്ന് മാത്രം 53 ലക്ഷത്തോളം രൂപ കളക്ഷന്‍ ലഭിച്ചു. അവധി ദിവസങ്ങൾ തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ കൂടുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

സൗബിന്‍ ഷാഹിർ നായക കഥാപാത്രമായെത്തിയ ചിത്രത്തിൽ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഹാപ്പി ആവേഴ്​സി​​​​​െൻറ ബാനറിൽ സംവിധായകരായ സമീർ താഹിർ, ഷൈജു ഖാലിദ്​ എന്നിവരാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഷൈജു ഖാലിദ്​ തന്നെയാണ്​ ഛായാഗ്രഹണവും നിർവഹിച്ചത്​. ഷഹബാസ്​ അമൻ, അൻവർ അലി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്​ റെക്​സ്​ വിജയൻ സംഗീതം നൽകിയിരിക്കുന്നു.

Tags:    
News Summary - Sudani from Nigeria Hits in Box Office Collection-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.