തിരുവനന്തപുരം: സെവൻസ് ഫുട്ബാളിെൻറ പശ്ചാത്തലത്തിെൻറ മലപ്പുറത്തിെൻറ നന്മയും ഉൗഷ്മളതയും വരച്ചിട്ട സകരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പുരസ്കാര പ്പെരുമഴ. സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്ക ിയത്. പുരസ്കാരങ്ങൾ അഞ്ചാണെങ്കിലും ഏഴ് പേരിലേക്കാണ് അംഗീകാരമെത്തുക.
സുഡാനി യിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൗബിന് ഷാഹിര്‍ കരസ്ഥമാക്കിയപ്പോൾ നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകന് സകരിയക്കാണ്.
കൈത്തഴക്കം വന്ന സംവിധായകെൻറ അനായാസതയോടെയാണ് സകരിയ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ജൂറി അടിവരയിടുന്നു. കാൽപന്തുകളിയുടെ പശ്ചാത്തലത്തിൽ കഥാപാത്രങ്ങളുടെ ഹർഷ-സംഘർഷങ്ങളെ അതിസൂക്ഷ്മമായി ആവിഷ്കരിച്ചുവെന്നാണ് സംവിധായകനെക്കുറിച്ചുള്ള ജൂറി റിപ്പോർട്ട്.
സൗബിൻ ഷാഹിറിെൻറ കഥാപാത്രമായ മജീദിെൻറ ഉമ്മയായി പ്രേക്ഷകരുടെ ഹൃദയം കവർന്ന സാവിത്രി ശ്രീധരനും അയൽവാസിയും കൂട്ടുകാരിയുമായി വേഷമിട്ട സരസ ബാലുശ്ശേരിയുമാണ് സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്കാരം പങ്കിട്ടത്. മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സകരിയക്കും മുഹ്സിന് പരാരിക്കുമാണ്.
മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും സുഡാനിക്കാണ്. നിർമാതാക്കളായ സമീർ താഹിർ, ൈഷജു ഖാലിദ്, സംവിധായകൻ സകരിയ എന്നിവർക്കാണ് അവാർഡ് ലഭിക്കുക. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.