ഒടുവിൽ സുഡാനി മലയാളം പറഞ്ഞു

 സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിലെ നൈജീരിയൻ നടൻ സാമുവൽ റോബിൻസണി​​െൻറ മലയാളം ഡബ്​സ്​മാഷാണ്​ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത്​​​. ബിഗ്​ ബിയിലെ ബിലാലി​​​െൻറ മാസ്​ ഡ​യലോഗുള്ള ഡബ്​സ്​മാഷുമായിട്ടാണ്​ സാമുവൽ രംഗത്തെത്തിയിരിക്കുന്നത്​. കൊച്ചി പഴയ കൊച്ചിയല്ലെന്ന ബിലാലിക്കയുടെ ഡയലോഗാണ്​ സാമുൽ ഡബ്​സ്​മാഷായി അവതരിപ്പിച്ചിരികുന്നത്​.

ത​​​െൻറ ഇൻസ്​റ്റാഗ്രാം അക്കൗണ്ടിൽ മലയാളികളിട്ട പൊളി, കട്ട വെയിറ്റിങ്​, കിടുവേ തുടങ്ങിയ വാക്കുകളുടെ അർഥം തേടി സാമുവൽ എത്തിയത്​ നേരത്തെ വാർത്തയായിരുന്നു. 

മലബാറിലെ ഫുട്​ബാൾ പ്രമേയമാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ഫ്രം നൈജീരിയ. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തിൽ ആഫ്രിക്കൻ ഫുട്​ബോൾ താരമായാണ്​ സാമുവൽ വേഷമിടുന്നത്. ചിത്രം​  നിർമിക്കുന്നത്​ സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​.

Tags:    
News Summary - Sudani from nigiria actor Malayalam Dubsmash-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.