‘കുഞ്ഞുണ്ണി കുണ്ഠിതനാണ്’ എന്ന സണ്ണി വെയിൻ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പ്രിന്‍സ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എട്ടുകാലി, സിനിമ മോഹി എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രിന്‍സ് ജോയി.
പ്രിസം എന്റര്ടൈന്മെൻറിെൻറ ബാനറില്‍ പ്രേംലാല്‍ പട്ടാഴി, അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിഷ്ണു ആര്‍. നായര്‍, അശ്വിന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ മുരളീധരനാണ്. ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.