നടൻ സണ്ണിവെയ്ൻ നിർമാണ രംഗത്തേക്ക്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ആദ്യമായി നിർമ്മിക്കുന്നത് മൊമന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകമാണ്. നടന്‍ സിദ്ദീഖാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നിര്‍മ്മാണ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കിയത്.
ലിജു കൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന നാടകത്തിന് സംഗീതം നൽകുന്നത് ബിജിബാലാണ്. സാഗാ എന്‍റര്‍ടെയ്ന്‍മെന്‍റസുമായി സഹകരിച്ചാണ് സണ്ണി വെയിന്‍റെ നാടക നിര്‍മ്മാണം. ജൂണ്‍ 10ന് വൈകിട്ട് 7ന് തൃപ്പൂണിത്തുറ ജെ.ടി പാക്കില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി നാടകത്തിന്‍റെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.
കലാരംഗത്തുളളവരെ നാടകത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തന്നാലാകുംവിധം പ്രവര്‍ത്തിക്കുവാനാണ് താന്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയും നാടകവും തമ്മിലുളള അകലം കുറക്കുവാനുളള എളിയ ശ്രമമാണ് ഇതിലൂടെ താന്‍ നടത്തുന്നതെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.