‘ഭയമല്ല, ജാഗ്രതയാണ്​ വേണ്ടത്​’ ചിരിപൊട്ടിച്ച്​ സുരാജും കുടുംബവും -Video

കോഴിക്കോട്​: കോവിഡിൻെറ പ്രധാന പ്രചാരണ വാക്യം തന്നെ ‘ഭയമല്ല, ജാഗ്രതയാണ്​ വേണ്ടത്​’ എന്നാണല്ലോ. ലോക്ഡൗണി ലായ താരങ്ങൾ മുഴുവനും ഇൗ സന്ദേശം പ്രചരിപ്പിക്കുന്ന തിരക്കിലാണ്​. സെൽഫി വിഡിയോയിലും ​ഷോർട്ട്​ ഫിലിമുകളിലു​ം ഈ സന്ദേശവുമായെത്തിയ താരങ്ങളെ ജനങ്ങൾ സ്വീകരിച്ചു.

എന്നാൽ സുരാജ്​ വെഞ്ഞാറമൂടും കുടുംബവും ഇത്തരത്തിൽ ഒരു ​ജാഗ്രത വിഡിയോ പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപൊട്ടുകയാണുണ്ടായത്​. വിഡിയോ നിമിഷങ്ങൾക്കകം ആയിരക്കണക്കിന്​ പേരാണ്​ കാണുകയും ഷെയർ ചെയ്യുകയും ചെയ്​തത്​.

സുരാജു​ം ഭാര്യ സ​ുപ്രിയയുമാണ്​​ വിഡിയോയിൽ എത്തുന്നത്​. മകൻ കാശിനാഥിൻെറ ശബ്​ദവും വിഡിയോയിൽ കേൾക്കാം. കൊറോണ സന്ദേശത്തിൻെറ ക്യാപ്​ഷനും വിഡിയോയും കൂടിയായപ്പോൾ ​നിമിഷങ്ങൾക്കം ഫേസ്​ബുക്കിൽ വൈറലായി. നടൻ ചെമ്പൻ വിനോദ്​ ജോസ്​​ ഉൾപ്പെടെയുള്ളവർ വിഡിയോ ഇതിനോടകം ഷെയർ ചെയ്​തു.

Full View
Tags:    
News Summary - Suraj Venjaramood And Family Viral Video -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.