'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. എന്നാൽ കുറിപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെയും മുസ് ലിം ലീഗിനെയും പരാമർശിച്ചത് വിവാദമായി. നിരവധി പാർട്ടി പ്രവർത്തകർ കുറിപ്പിന് താഴെ കമന്‍റുമായി രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് സുരാജ് വീണ്ടും രംഗത്തെത്തി.
"ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാർഥ മലപ്പുറത്തിന്‍റെ ഭംഗി. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്‍റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമയെന്നായിരുന്നു" സുരാജിന്‍റെ പരാമർശം. വിവിധ ഒാൺലൈൻ മാധ്യമങ്ങളെല്ലാം സുരാജ് മുസ്ലിം ലീഗിയെും കുഞ്ഞാലിക്കുട്ടിയെയും വിമർശിക്കുന്നുവെന്ന തരത്തിലാണ് ആ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് വിവാദത്തിൽ നിന്ന് തടിയൂരാൻ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സുരാജ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.