???????????? ????????????? ??????????????? ?????????? ???? ??????? ??????????? ????? ??????

വാഹന റജിസ്ട്രേഷൻ തട്ടിപ്പ്:  ഫഹദ് ഫാസിലി​െൻറ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

ആലപ്പുഴ: പുതുച്ചേരി വാഹന റജിസ്ട്രേഷൻ തട്ടിപ്പ്​ കേസിൽ നടൻ ഫഹദ് ഫാസിലി​​​​െൻറ മുൻകൂർ ജാമ്യാപേക്ഷയിൽ  നാളെ വിധി. ആലപ്പുഴ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക.

നികുതി വെട്ടിച്ച്​ ആഡംബരക്കാറു വാങ്ങിയ കേസിൽ ഫഹദി​െനതിരായ ഹരജിൽ വാദം പൂർത്തിയായി. ഫഹദിന്​ മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യുഷൻ എതിർത്തു. തുടർന്ന്​  മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വ്യാഴാഴ്​ച്ചത്തേക്ക്​ മാറ്റുകയായിരുന്നു. 

വാഹന രജിസ്​​ട്രേഷൻ കേസിൽ നടി അമല പോളി​​​​െൻറ മുൻകുർ ജാമ്യാപേക്ഷ ജനുവരി ആറിലേക്ക്​ മാറ്റി.

പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ കാർ രജിസ്​റ്റർ ചെയ്​ത്​ 19 ലക്ഷം നികുതി വെട്ടിപ്പ്​ നടത്തിയെന്നാണ്​ ഫഹദിനെതിരായ കേസ്​. ഫഹദ് ഫാസിൽ പിന്നീട്​ കേരളത്തിൽ നികുതിയടച്ച്​ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. 

ത​​​​​െൻറ ഇ ക്ലാസ്​ ബെൻസുമായി ബന്ധപ്പെട്ട്​ നികുതി വിവാദമുണ്ടായ സാഹചര്യത്തിൽ 17.68 ലക്ഷം ഫഹദ്​ നികുതിയടച്ചിരുന്നു. എന്നാൽ, വ്യാജ മേൽവിലാസമുണ്ടാക്കി വാഹനം രജിസ്​റ്റർ ചെയ്​തെന്ന കേസിൽ ചോദ്യംചെയ്യലിന്​ വിധേയമാകാൻ ​ക്രൈം ബ്രാഞ്ച്​ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ 
ഫഹദ്​ ഫാസിലും അമലപോളും ക്രൈംബ്രാഞ്ച്​ മുമ്പാകെ ചോദ്യം ചെയ്യലിന്​ ഹാജരായില്ല.  നടനും എം.പിയുമായ സുരേഷ്​ ഗോപിയോട്​ വ്യാഴാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ​ൈക്രംബ്രാഞ്ച്​ ആവശ്യപ്പെട്ടിട്ടുണ്ട്​. 

അമലപോളിനോട്​ ചൊവ്വാഴ്​ച രാവിലെ 10.30നും ഫഹദിനോട്​ വൈകീട്ട്​ മൂന്നരക്കും ക്രൈംബ്രാഞ്ച്​ ആസ്ഥാനത്ത്​ ഹാജരായി മൊഴി നൽകാനാണ്​ ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ, ഇരുവരും മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ടു. ഷൂട്ടിങ്​ തിരക്കായതിനാലാണ്​ ഹാജരാകാൻ സാധിക്കാത്തതെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമാണ്​ ഇരുവരും ക്രൈംബ്രാഞ്ചിന്​ നൽകിയ അപേക്ഷകളിൽ ആവശ്യപ്പെട്ടത്. 

Tags:    
News Summary - tax theft fahad fasil and amala paul- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.