കൊച്ചി: കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി അണിയിച്ചൊരുക്കുന്ന ‘തുറമുഖം’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രാധാന വേഷം കൈകാര്യം ചെയ്യുന്ന നിവിൻ പോളിയാണ് സമുഹമാധ്യമത്തിലൂടെ മാസ് ഗെറ്റപ്പിലുള്ള പോസ്റ്റർ പുറത്തുവിട്ടത്. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മട്ടാഞ്ചേരിയിൽ നിന്നുള്ള മൊയ്തു എന്ന കഥാപാത്രമായാണ് നിവിൻ എത്തുന്നത്.
ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, ജോജു ജോർജ്. സുദേവ് നായർ, അർജുന്‍ അശോകന്‍, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ബിഗ് ബജറ്റ് ചിത്രത്തിൽ വേഷമിടുന്ന മറ്റ് പ്രധാന താരങ്ങൾ. 1950-60 കാലഘട്ടത്തിൽ നടക്കുന്ന പീരിഡ് ഡ്രാമ ചിത്രത്തിന് കണ്ണൂരിലും കൊച്ചിയിലുമാണ് സെറ്റിട്ടത്.
ഏപ്രിലിൽ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിെൻറ റിലീസ് കോവിഡിനെത്തുടർന്ന് നീണ്ടുപോകുകയായിരുന്നു. മലയാളത്തിലടക്കം നിരവധി സിനിമകൾ ഒാൺലൈൻ റിലീസിന് തായാറെടുക്കുേമ്പാൾ വലിയ കാൻവാസിലൊരുക്കിയ ചിത്രം തിയറ്റർ റിലീസിനാണ് പ്രഥമ പരിഗണന നലകുന്നതെന്ന് രാജീവ് രവി പ്രതികരിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ആളുകൾ മൾട്ടിപ്ലക്സുകളിേലക്ക് പോകാൻ മടിക്കുന്ന അവസ്ഥയായതിനാൽ ഭാവികാര്യങ്ങൾ പറയാനാകില്ലെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. ചിത്രത്തിെൻറ പോസ്റ്റ്പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഇയ്യോബിെൻറ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. പിതാവ് കെ.എം. ചിദംബരം രചിച്ച നാടകമാണ് ഗോപൻ സിനിമയാക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിെൻറ ഛായാഗ്രഹണം. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.