ശിൽപി ലൂക്കയായി ​​​ടൊവീനോ, ഒപ്പം അഹാനയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ

​​​ടൊവീനോ നായകനാകുന്ന പുതിയ ചിത്രം ലൂക്കായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അഹാന കൃഷ്ണയാ ണ് ടൊവിയുടെ നായിക. നവാഗതനായ അരുൺ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്യുന്നത്.

കലാകാരനും ശിൽപ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രത്തിൽ ലൂക്കയായി ടൊവീനോയും നിഹാരികയായി അഹാനയും വെള്ളിത്തിരയിൽ എത്തുന്നു.

തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വൽസൻ, നിതിൻ ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. അരുണിനൊപ്പം മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം: സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം: നിമിഷ് രവി. വിതരണം: സെഞ്ചുറി ഫിലിംസ്.

പ്രിന്‍റു ഹുസൈനും ലിന്‍റോ തോമസും ചേർന്നാണ് നിർമാണം. ജൂൺ 28ന് ചിത്രം പ്രദർശനത്തിനെത്തും.

Full View
Tags:    
News Summary - Tovino New Movie Luca Firt Poster -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.