ടൊവിനോ തോമസിന്​ രണ്ടാമത്തെ കുഞ്ഞ്​ പിറന്നു

കോഴിക്കോട്​: യുവതാരം ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ടോവിനോ തോമസിനും ഭാര്യ ലിഡിയക്കും ജനിച്ചത്. ടോവിനോ ത​​െൻറ ഒൗദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്​ സന്തോഷവാർത്ത പങ്കുവെച്ചത്​.  പുതിയ കുഞ്ഞ് പിറന്നതില്‍ പൃഥ്വിരാജ്​, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത്, നീരജ് മാധവ്, പ്രാചി തെഹ്​ലാൻ, റീനൂ മാത്യൂസ്​ എന്നിവരടക്കം നിരവധി താരങ്ങളാണ്​ ടൊവിനോക്ക്​ ആശംസകളുമായി എത്തിയത്​. 

ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ മിന്നുകെട്ടിയത്. 2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു. കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സ്​, മിന്നൽ മുരളി എന്നീ ചിത്രങ്ങളാണ്​ ടൊവിനോയുടേതായി ഇനി തിയറ്ററിൽ എത്താനുള്ളത്​. 

Tags:    
News Summary - tovino thomas blessed with a baby boy-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.