കോഴിക്കോട്: സമീപകാലത്തായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന നടനാണ് യുവതാരം ടൊവിനോ തോമസ്. ഇത്തരത്തിൽ താരത്തെ എല്ലാ കാര്യത്തിലും അനാവശ്യമായി ട്രോളുന്ന ചിലർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സഹസംവിധായകനായ വിനേഷ് വിശ്വനാഥ്.
ഇപ്പോൾ എന്ത് നടന്നാലും ടൊവിനോക്കാണ് കുറ്റം. ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്പോ കാലിെൻറ ചെറുവിരൽ വല്ലടത്തും ഇടിച്ചാൽ ടോവിനോക്ക് ചെറുവിരൽ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടിൽ വളർത്തുന്ന ഗപ്പി ചത്താൽ ഗപ്പി എന്ന സിനിമയിൽ ടൊവിനോ അഭിനയിച്ചതാണ് പ്രശ്നമായതെന്ന് പറഞ്ഞും ചിലരെത്തിയേക്കുമെന്ന് പരിഹാസ രൂപേണ വിനേഷ് പറഞ്ഞു.
വിനേഷ് വിശ്വനാഥെൻറ ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം:
മായാനദിയിൽ അഭിനയിച്ച് നദികൾ മുഴുവൻ വെള്ളം കേറി, കൽക്കിയിൽ അഭിനയിച്ച് പോലീസുകാർക്ക് ഇപ്പൊ പണിയായി, വൈറസിൽ അഭിനയിച്ച് നാട് മുഴുവൻ വൈറസാണ്, തീവണ്ടിയിൽ അഭിനയിച്ച് തീവണ്ടി സർവീസ് നിന്നു എന്നൊക്കെയാണ്. അതേ, മതവൈദികന്മാർ നുണ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്ന വീഡിയോകൾ കളിയാക്കി ഷെയർ ചെയ്യുന്ന അതേ മലയാളികളിൽ ഒരു വിഭാഗത്തിെൻറ മറ്റൊരു വിനോദം. ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിർത്തുക.
ആദ്യം പ്രളയം വന്നപ്പോ തിരുവനന്തപുരം വിമൻസ് കോളേജിൽ വോളൻറിയർ വർക്കിന് നിന്ന ഒരുദിവസമാണ് വിശ്രമവേളയിൽ ഫോണ് എടുത്തപ്പോ ടോവിനോ ഒരു ക്യാമ്പിൽ ജോലി ചെയ്യുന്ന ഫോട്ടോ കണ്ടത്. ആ ഒരു നിമിഷത്തിൽ, എന്തും ചെയ്യാൻ മനസുണ്ടായിരുന്ന മൊമെൻറിൽ അത് തന്ന ആവേശം വലുതായിരുന്നു. പ്രളയം ഒക്കെ കഴിഞ്ഞ് ആ സമയത്ത് ആ ഏരിയയിൽ കാണാത്ത സാറന്മാരുടെ "ഇവനെന്തൊരു ഷോയാരുന്നടെ" ഓഡിറ്റിങ് സെക്ഷനുകളിലും ഇരുന്ന് അവിയേണ്ടിവന്നിട്ടുണ്ട്. ആ സമയത്ത് 5 പൈസയുടെ ഉപയോഗം കാണിക്കാത്ത ഫ്രസ്ട്രേഷൻ ഗ്രൂപ്പുകാർ തുടങ്ങിവച്ചതാണ് "flood star" എന്ന വിളി.
ഇന്നിപ്പോ എന്ത് നടന്നാലും കുറ്റം ടോവിനോക്കാണ്. ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്പോ കാലിെൻറ ചെറുവിരൽ വല്ലടത്തും ഇടിച്ചാൽ ടോവിനോക്ക് ചെറുവിരൽ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടിൽ വളർത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു പടത്തിൽ അഭിനയിച്ചതുകൊണ്ട് അതും അങ്ങേരുടെ തലയിലാവും. ഗോദയിൽ കയറുന്ന ഫയൽവാന്മാർ കാലുതെറ്റി വീഴാതെയൊക്കെ നോക്കുക. ഗോദ എന്നൊരു പടത്തിലും അദ്ദേഹം അഭിനയിച്ചു. അതും ഇവന്മാർ അങ്ങേരുടെ തലയിൽ കൊണ്ടുവെക്കും.
മറഡോണക്ക് ഇനി വല്ല പരിക്കോ, അങ്ങേരിനി വല്ല പെനാൽറ്റിയോ മിസ് ചെയ്താൽ ആ കുറ്റവും ഇന്നാട്ടിൽ ഇരിക്കുന്ന ടോവിനോ തോമസിനായിരിക്കും.
ഇത്, ഒരുത്തൻ വളരുന്നതിെൻറ കണ്ണുകടി ആണോ അതോ നെപ്പോട്ടിസത്തിൽ ഊന്നിയ ഫാനോളി ചിന്തകളുടെ ശാപമാണോ എന്നറിയില്ല. ട്രോൾ എന്നത് ഫ്രസ്ട്രേഷൻ അഥവാ നല്ല ഒന്നാന്തരം ക്രിമികടി തീർക്കാനുള്ള ഒരു ഉപാധി ആയിക്കഴിഞ്ഞു.
ചെമ്പൻ വിനോദിെൻറ വിവാഹത്തിന് ടോവിനോ കൊടുത്ത ആശംസ പോലും ഈ വിധത്തിൽ ക്രൂരമായി വ്യാഖ്യാനിക്കപ്പെട്ടു എന്നോർക്കുക.
"ഇതൊക്കെ തമാശയല്ലേ, അങ്ങനെ കണ്ടുകൂടെ" എന്ന കമന്റുമായി വരുന്ന നിഷ്കളങ്കമക്കളൊക്കെ രണ്ടടി മാറി നിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.