തിരുവനന്തപുരം: മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ട്രാൻസിന് സെൻസർ ബോർഡ് അനുമതി നൽകി. ഒരു രംഗം പോലും വെട്ടി മാറ്റാതെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി നടൻ ഫഹദ് ഫാസിൽ ഫെയ്സ്ബുക്കിൽ അറിയിച്ചു.
സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ചിത്രം പരിശോധിച്ച് അനുമതി നൽകുകയായിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ഫെബ്രുവരി 20ന് ചിത്രം തീയറ്ററുകളിൽ എത്തും.
ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് നേരത്തേ തിരുവനന്തപുരത്തെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. എട്ട് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെൻസർ ബോർഡിൻെറ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.