യൂട്യൂബിൽ ട്രെൻഡിങ് ആയി 'സോളോ'

ദുൽഖർ ചിത്രം സോളാക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങളും ഡിക്യുവിന്‍റെ ഗെറ്റപ്പും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിന്‍റെ ടീസറും വെറലാണ്. സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങിയ ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു സോളോയുടെ പുതിയ ടീസർ. ബിജോയ് നമ്പ്യാരണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്​, തമിഴ്​ ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ്​ ദുൽഖറി​​​​​​​െൻറ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്​ത്​ അവസാനമായി പുറത്തിറങ്ങിയ ചിത്രം.  

Tags:    
News Summary - Trending Solo World of Siva Malayalam Teaser 2-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.