ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പെങ്ങളില’ നാളെ ചിത്രീകരണം ആരംഭിക്കും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ടി.വി ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന് കവി കെ. സച്ചിദാനന്ദനാണ് ഗാന രചന നിർവഹിക്കുന്നത്. കൂടെ അൻവർ അലിയുമുണ്ട്.
ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍
എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനത്തെുന്ന അറുപതിന് മേല്‍ പ്രായമുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. അഴകനായി ലാലും രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു.
ഛായാഗ്രഹണം- സന്തോഷ് തുണ്ടിയില്‍. സംഗീതം- വിഷ്ണു മോഹന്‍സിത്താര. കലാസംവിധാനം- ഷെബീറലി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര
മേക്കപ്പ്- സജി കൊരട്ടി. വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്
എഡിറ്റിംഗ്- വി ടി ശ്രീജിത്ത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍. സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര. അസോസിയേറ്റ് ഡയറക്ടര്‍ - കെ.ജി. ഷൈജു. പി.ആര്‍.ഒ - പി.ആര്‍. സുമേരന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.