മമ്മൂട്ടിയും മോഹൻലാലുമാണ് സിനിമയിലേക്ക് അഭിനയം പഠിക്കാതെയും പാരമ്പര്യമില്ലാതെയും എത്തിയ എന്‍റെ പാഠപുസ്തക ങ്ങളെന്ന് നടൻ ഉണ്ണി മുകുന്ദൻ. എന്നെ പോലെ ചെറിയ കലാകാരൻ ഇവരിൽ ആരുടെ ആരാധകൻ ആണെന്ന് ചോദിച്ച് ഓൺലൈനിൽ നടക്കുന്ന അ നാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച ു.
മലയാള സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയിൽ ഉള്ള വേർതിരിവും ഇവരോട് എനിക്കില്ലെന്നും ഉണ്ണി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപ ം
പ്രിയപ്പെട്ട മമ്മൂക്ക ആൻഡ് ലാലേട്ടൻ ഫാൻസ് അറിയുന്നതിന്,
സിനിമ എന്ന വലിയ ലോകത്തേക്ക് അഭിനയം എന്ന കല ആധികാരികമായി പഠിക്കാതെയും, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയും എത്തിയ എനിക്ക്, അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങൾ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. അവർ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അനവധി കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഈ രണ്ടു അതുല്യകലാകാരന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിൽ, എന്റെ ശ്രദ്ധയിൽപെട്ട ചില കാര്യങ്ങൾ വളരെ വിഷമിപ്പിച്ചു.
എന്നെ പോലെ ചെറിയ ഒരു ആർട്ടിസ്റ് ഇവരിൽ ആരുടെ ഫാൻ ആണെന്ന വിഷയത്തിന്റെ പേരിൽ ഓൺലൈനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാൻ ആവില്ല. ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഇവർ രണ്ടു പേരും. ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻലാലും എക്കാലവും അഭിനയത്തിന്റെ പകരക്കാരില്ലാത്ത ഉദാഹരണങ്ങളാണ്. മലയാള സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയിൽ ഉള്ള വേർതിരിവും ഇവരോട് എനിക്കില്ല.
ഈ ഒരു വിഷയത്തിന്റെ പേരിൽ ഉള്ള ചേരി തിരിഞ്ഞുള്ള വെറുപ്പും വിധ്വേഷവും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. കല ദൈവീകമാണ്, ഇവർ അനുഗ്രഹീതരായ കലാകാരന്മാരും. നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മൾ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്. രണ്ടു പേരെയും ഇത്രയും കാലം നമ്മൾ എങ്ങനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്ത് നിർത്തിയോ, അത് തുടർന്നും നമുക്ക് ചെയ്യാം. മിഖായേൽ എന്ന സിനിമ റിലീസ് ആകാൻ ഇനി വളരെ കുറച്ച ദിവസങ്ങൾ മാത്രമേയുള്ളു. ഈ ഒരു അവസരത്തിൽ, തികച്ചും ദൗർഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം, ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്. ഇനിയും ഒരുപാട് നല്ല സിനിമകൾ എല്ലാവർക്കും ഉണ്ടാവട്ടെ.
സ്നേഹത്തോടെ,
ഉണ്ണി മുകുന്ദൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.