മാമാങ്കം സിനിമയിലെ കഥാപാത്രത്തിനായി പത്ത് മാസത്തോളം എല്ലാ രീതിയിലും തയാറെടുത്തെന്നും ചിത്രത്തിന്‍റെ ഭാഗമാ വാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്ത ിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഒരു ചാവേറായ, കളരിപ്പയറ്റ് അറിയുന്ന ഒരു യോദ്ധാവിന്‍റെ ജീവിതശൈലി അയാളുടെ മെയ്‍വഴക്കത്തിലും ശാരീരിക ക്ഷമതയിലുമെല്ലാം പ്രതിഫലിക്കും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. എത്ര പേര്‍ വന്നാലും നേരിടാന്‍ ധൈര്യവും ആകാരവുമുള്ള ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആയതിനാല്‍, 400 വര്‍ഷം മുമ്പ് നടന്ന ഈ കഥയെ തിരശീലയില്‍ കാണുമ്പോള്‍ ഉണ്ണി മുകുന്ദനെ മറന്ന് ഏവര്‍ക്കും ചന്ദ്രോത്ത് പണിക്കരെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുമുണ്ട് -ഉണ്ണി മുകുന്ദന്‍ പറയുന്നു.
അഞ്ച് ഭാഷകളില്‍, വലിയ ക്യാന്‍വാസിലാണ് ചിത്രമൊരുങ്ങുന്നത്. സാധാരണ അന്യഭാഷ ചിത്രങ്ങളിലാണ് ഇത്തരം രീതി നമ്മള്‍ കണ്ടുവരുന്നത്. പക്ഷെ, മാമാങ്കത്തിലൂടെ അത്തരത്തിലുള്ള ഒരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞു. അത് തന്നെ വലിയ ഭാഗ്യമാണെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.
എം. പത്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.