ബംഗളൂരു: പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച ബസ് ഉപയോഗിച്ചെന്ന കാരണത്താൽ ബംഗളൂരുവിൽ മലയാള സിനിമയുടെ ചിത്രീകരണം തടഞ്ഞു. പുതുമുഖ സംവിധായകൻ ജുഡിത്തിെൻറ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ ‘ആഭാസം’ ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റി ഭാഗത്ത് ചിത്രീകരണം നടക്കുന്നതിനിടെ വ്യാഴാഴ്ച ൈവകീട്ടാണ് സംഭവം. ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് ചിത്രീകരണ സ്ഥലത്തെത്തി ബസിൽനിന്ന് ജിന്നയുടെ ചിത്രം നീക്കാനാവശ്യപ്പെടുകയായിരുന്നു.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ ജുഡിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിെൻറ കഥ കേന്ദ്രീകരിക്കുന്നത് ബസിലാണ്. പിറകുവശത്ത് ജിന്നയുടെ ചിത്രം പതിച്ച പച്ച ബസിെൻറ ചിത്രം മാത്രം പകർത്തി നമോ ബ്രിഗേഡ് അംഗമായ നീരജ് കാമത്ത് എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബംഗളൂരുവിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച പച്ച ബസ് സർവിസ് നടത്താൻ സിദ്ധരാമയ്യയുടെ കർണാടക സർക്കാർ അനുമതി നൽകിയിരിക്കുന്നു എന്ന പേരിൽ ഇൗ ചിത്രം ഹിന്ദുത്വ സംഘടനകളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചർച്ചയായി. ബസിെൻറ മുതലാളിയെ തല്ലിക്കൊല്ലാനും കാണുന്നിടത്തുവെച്ച് ബസ് കത്തിക്കാനുമായിരുന്നു അഭിഷേക് സിങ് എന്ന സംഘ് പ്രവർത്തകെൻറ ആഹ്വാനം.
സംഭവം വിവാദമായേതാടെ പൊലീസ് ചിത്രീകരണ സ്ഥലത്തെത്തി ബസിൽനിന്ന് ജിന്നയുടെ ചിത്രം നീക്കാനാവശ്യപ്പെടുകയായിരുന്നെന്ന് ജുഡിത്ത് പറഞ്ഞു. ഗാന്ധിയെ കൊന്ന ഗോഡ്സെയുടെ പേരിലുള്ള ബസ് വിഷയമാവാത്തിടത്ത് ജിന്നയുടെ ചിത്രമുള്ള ബസ് മാത്രം എങ്ങനെയാണ് ‘രാജ്യസ്നേഹികൾ’ക്ക് പ്രശ്നമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയിലും തൃശൂരിലുമായി 15 ദിവസം ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് 20 ദിവസത്തെ ഷൂട്ടിങ്ങിനായി ബംഗളൂരുവിലെത്തിയത്. സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കൽ, അലൻസിയർ, ഇന്ദ്രൻസ്, തമിഴ് നടൻ നാസർ തുടങ്ങിയവരും ചിത്രത്തിൽ േവഷമിടുന്നുണ്ട്. വെള്ളിയാഴ്ച ഹൊസക്കോട്ടയിൽ ചിത്രീകരണം നടത്തിയ സംഘം ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.