പുതിയ ചിത്രത്തിലേക്ക് നായകരെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്‍റെ പരസ്യം വിവാദമായിരുന്നു. വെളുത്ത് സുന്ദരനായ നായകനെ തേടുന്നുവെന്ന പരസ്യവാചകമാണ് വിമർശനത്തിന് കാരണം. കറുത്തവർ സുന്ദരൻമാരല്ലേയെന്ന് ചോദിച്ച് പോസ്റ്റിന് താഴെ നിരവധി പേരാണ് വന്നത്.
ഇതിന് മറുപടിയുമായി ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഉടമസ്ഥനും നടനുമായ വിജയ് ബാബു തന്നെ രംഗത്തെത്തി. ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണത്. ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖ താരങ്ങളുണ്ട്. അവരെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് പരസ്യത്തിൽ പറയുന്നത്. താൻ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയിലെ വര്‍ണവിവേചനത്തിന്‍റെ ഉദാഹരണമാണിതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ ചിലർ കുറിച്ചത്. വെളുത്തവര്‍ക്ക് മാത്രം അഭിനയിച്ചാല്‍ മതിയോ, പടം കാണാൻ വെളുത്ത് സുന്ദരൻമാർ മാത്രം വന്നാ മതിയോ വിജയേട്ടാ, അപ്പൊ വെളുത്തവർക്ക് മാത്രമേ സ്ഥാനം ഉള്ളൂ (പാവം കറുത്തവൻ), അല്ല ഒരു സംശയം. ഈ സുന്ദരൻ എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്? സൗന്ദര്യത്തെ കുറിച്ച് എല്ലാവർക്കും ഒരേ കാഴ്ച്ചപ്പാട് അല്ലല്ലോ.. എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.