തമിഴ്നടൻ വിജയ് സേതുപതി പണം നൽകി സഹായിച്ച വൃദ്ധ കുഴഞ്ഞു വീണു മരിച്ചു. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരിച്ചത്. സിനിമയുടെ ഷൂട്ടിങ് സെറ്റിൽവെച്ചാണ് സംഭവം. കുഴഞ്ഞു വീണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിലെ പരിചിത മുഖമായിരുന്നു അച്ചാമ്മയുടേത്. ഞാൻ സൽപ്പേര് രാമൻകുട്ടി എന്ന ചിത്രത്തിൽ അച്ചാമ്മ മുഖം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജയ് സേതുപതി ചിത്രമായ മാമനിതെൻറ ഷൂട്ടിങ് ലൊക്കേഷനിലും അച്ചാമ്മ എത്തിയിരുന്നു.
അച്ചാമ്മയെ ശ്രദ്ധിച്ച വിജയ് സേതുപതി അവർക്കരികിലേക്ക് എത്തി വിശേഷങ്ങൾ തിരക്കി. മരുന്ന് വാങ്ങാൻ കാശില്ലെന്ന് അറിയിച്ചപ്പോൾ സഹായികളിൽ നിന്ന് പണം വാങ്ങി അത് അച്ചാമ്മക്ക് നൽകുകയും ചെയ്തിരുന്നു. ഇൗ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടെയാണ് ഏവരെയും ദു:ഖത്തലാഴ്ത്തി അച്ചാമ്മയുടെ മരണവാർത്ത പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.