വിജയ്​ സൂപ്പറിനെയും പൗർണമിയെയും കാണാം; കലക്കൻ ട്രെയിലറെത്തി VIDEO

ആസിഫ്​ അലി - ജിസ്​ ജോയ്​ കൂട്ടു​െകട്ടിലെ മൂന്നാം ചിത്രം വിജയ്​ സൂപ്പറും പൗർണമിയും ട്രെയിലർ പുറത്തുവിട്ടു. ആസ ിഫ്​ അലിയും ​െഎശ്വര്യ ലക്ഷ്​മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്​ രചന നിർവഹിച്ചിരിക്കുന്നതും ജിസ്​ ജോയ്​ ആണ്​. ന്യൂ സൂര്യ ഫിലിംസി​​െൻറ ബാനറിൽ എ.കെ സുനിലാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

ആസിഫും ജിസും ഒരുമിച്ച മുൻ​ ചിത്രങ്ങളായ ബൈസിക്കിൾ തീവ്​സും സൺഡേ ഹോളിഡേയും സൂപ്പർ ഹിറ്റുകളായിരുന്നു. ഇരുവരും ഒരുമിച്ചുള്ള അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. സിദ്ദിഖ്​, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ്​ എന്നിവരും പ്രധാന വേഷത്തിലുണ്ട്​.

രെണഡിവയാണ്​ ചിത്രത്തിന്​ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്​. പ്രിൻസ്​ ജോർജ്​ സംഗീതവും രതീഷ്​ രാജ്​ ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു. ഫോർ മ്യൂസിക്​സി​​െൻറതാണ്​ പശ്ചാത്തല സംഗീതം. ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംവിധായകനായ ജിസ്​ ജോയ് തന്നെ​ ആണ്​.

Full View
Tags:    
News Summary - Vijay Superum Pournamiyum Trailer Asif Ali Aishwarya Lekshmi-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.