മോഹന്‍ലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ 'വില്ലന്‍' മികച്ച സാങ്കേതികവിദ്യയുടെ പിൻബലത്തിലൂടെയാണ് ഒരുങ്ങുന്നത്. 8കെ റെസലൂഷനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാകും വില്ലനെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.
റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹിലിയം 8 കെ എന്ന കാമറയാണ് ചിത്രീകരണത്തിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലാണ് വില്ലനില്‍ മോഹന്‍ലാലെത്തുന്നത്.. മഞ്ജു വാര്യരാണ് നായിക. വിശാല്‍, ഹന്‍സിക തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പുലിമരുകന് വേണ്ടി സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്നാണ് ആക്ഷന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇതിന് മുമ്പ് ഒന്നിച്ചത്. ചിത്രം മെയില്‍ തീയേറ്ററുകളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.