വില്ലന്റെ ട്രൈലർ

മോഹന്‍ലാൽ ബി ഉണ്ണികൃഷ്ണൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ 'വില്ലന്റെ' ടീസർ പുറത്തിറങ്ങി. ശരീര ഭാരം കുറച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലാണ് വില്ലനില്‍ മോഹന്‍ലാലെത്തുന്നത്.

മഞ്ജു വാര്യരാണ് നായിക. വിശാല്‍, ഹന്‍സിക  തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പുലിമരുകന് വേണ്ടി സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്നാണ് ആക്ഷന് കൊറിയോഗ്രാഫി  ചെയ്തിരിക്കുന്നത്.

മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൂര്‍ണമായും  8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന  ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാകും വില്ലനെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.

മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇതിന് മുമ്പ് ഒന്നിച്ചത്. 

Tags:    
News Summary - Villain Trailer Mohanlal, B Unnikrishnan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.