കോഴിക്കോട്: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമഭ്യർഥിച്ച് ചലച്ചിത്രതാരം വിനായകൻ. സംസ്ഥാനം വലിയ പ്രളയക്കെടുതിയാണ് നേരിടുന്നതെന്ന് വിനായകൻ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളെ സാധാരണനിലയിലേക്ക് എത്തിക്കാൻ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നേരത്തെ മമ്മുട്ടിയടക്കമുള്ള മലയാള സിനിമ താരങ്ങളും കമൽഹാസൻ, സൂര്യ, കാർത്തി തുടങ്ങിയ തമിഴ് സിനിമാതാരങ്ങങ്ങളും വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.