ദേ​ശീ​യ അ​വാ​ർ​ഡ്​  നേ​ടാ​നാ​ണ്​  എ​ളു​പ്പം -വി​നാ​യ​ക​ൻ

കൊച്ചി: േദശീയ ചലച്ചിത്ര അവാർഡ് നേടാൻ എളുപ്പമാണെന്നും സംസ്ഥാന അവാർഡ് നേടലാണ് ബുദ്ധിമുെട്ടന്നും മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ. കൊച്ചി നഗരസഭ നൽകിയ ആദരത്തിന് നന്ദി പറഞ്ഞ് സംസാരിക്കവെയാണ് അവാർഡ് നിർണയ സംവിധാനത്തെ പേരാക്ഷമായി അദ്ദേഹം വിമർശിച്ചത്. 
താൻ കണ്ടതിൽ ഏറ്റവും സൗന്ദര്യം വിനായകനാണെന്ന് തുടർന്ന് സംസാരിച്ച നടി രജീഷ പറഞ്ഞു. നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യം. വിനായകന് അത് വേണ്ടുവോളമുണ്ട്. സൗന്ദര്യക്രീമുകളുടെയും തലമുടി വളരുമെന്ന എണ്ണകളുടെയും പരസ്യത്തിൽ  അഭിനയിക്കില്ല. കഴിഞ്ഞദിവസം ഇത്തരമൊരു വാഗ്ദാനം നിരസിച്ചതായും രജീഷ വ്യക്തമാക്കി. 

കൗൺസിൽ ഹാളിൽ മേയർ സൗമിനി ജയിൻ ഇരുവർക്കും നഗരസഭയുടെ ഉപഹാരം നൽകി. നടൻ മണികണ്ഠനുവേണ്ടി സഹോദരൻ ഗണേഷും സംവിധായകൻ രാജീവ് രവിക്കുവേണ്ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൺ ഡോ. പൂർണിമ നാരായണനും ഉപഹാരം ഏറ്റുവാങ്ങി. അവാർഡ് ജേതാക്കളെ പൊന്നാട അണിയിക്കുകയും ചെയ്തു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, പ്രതിപക്ഷാംഗങ്ങളായ കെ.ജെ. ആൻറണി, ഷീബാലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
Tags:    
News Summary - vinayakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.