തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ വൃത്തികേടുകൾക്ക് കാരണം താരാധിപത്യമാണെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ ക്രിമിനൽവത്കരണത്തിെൻറ ഉത്തരവാദിത്തം ഫെഫ്കക്കും അമ്മക്കുമാണ്. താരസംഘടനയുടെ തലപ്പത്ത് വർഷങ്ങളായി ഇരിക്കുന്ന ഇന്നസെൻറിനെ പോലുള്ളവർ യുവാക്കൾക്കായി വഴിമാറണമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമ ശുദ്ധീകരിക്കുക, സിനിമ രംഗത്തെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാക്ട ഫെഡറേഷൻ സെക്രേട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനയൻ.
ലോക സിനിമയിലെതന്നെ അതിനിഷ്ഠുരമായ സംഭവമാണ് ക്വട്ടേഷൻ കൊടുത്ത് ബലാത്സംഗം ചെയ്യിക്കുക എന്നത്. മലയാള സിനിമയിലെ താരാധിപത്യവും ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന പ്രവണതയുമാണ് ഇത്തരത്തിൽ ഒരു സംസ്കാരത്തിൽ കൊണ്ടെത്തിച്ചത്. തങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നുവരെ ബാക്കിെവച്ചേക്കില്ല എന്ന നിലപാടാണ് പല സൂപ്പർ താരങ്ങളുടേതെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.