ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മക്കും ഫെഫ്കക്കും പിഴ. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയൻ നൽകിയ പരാതിയിൻമേൽ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.
അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കുന്നതിന് പുറമെ നടന്‍ ഇന്നസെൻറ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണം.
ഇന്നസെന്റ് 51000 രൂപയും സിബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവൽകരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.