തെന്നലേ... തെന്നലേ; ‘മനോഹര’ ട്രെയിലർ

‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് തിരക്കഥയെഴുതി സംവിധാ നം ചെയ്യുന്ന ചിത്രം മനോഹരത്തിന്‍റെ ട്രെയിലർ പുറത്ത്. ബേസിൽ ജോസഫ്, ദീപക് പറമ്പോൾ, അഹമ്മദ് സിദ്ധിഖ്, ജൂഡ് ആന്റണ ി ജോസഫ്, ഇന്ദ്രൻസ്, ഹരീഷ് പേരടി, വി കെ പ്രകാശ്, നിസ്താര്‍ സേട്ട്, അപർണ്ണ ദാസ്, നന്ദിനി നായർ, കലാരഞ്ജിനി,
ശ്രീക്ഷ്മി, വീണാ നായർ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.

Full View

ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എ.കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവ്വഹിക്കുന്നു. ജോ പോളിന്‍റെ വരികൾക്ക് സഞ്ജീവ് തോമസ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-നിമേഷ് എം താനൂർ,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-ജാൻ ജോസഫ് ജോർജ്ജ്, എഡിറ്റർ-നിതിൻ രാജ് അരോൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഞ്ജിത്ത് ഇളമാട്, അസോസിയേറ്റ് ഡയറക്ടര്‍-ഷാഫി മേപ്പടി, നിഖില്‍ തോമസ്സ്, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് രാജൻ, ദിൽഷാദ്, റിയാസ് നിജാം, സൗണ്ട്-സിങ്ക് സിനിമാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കെെമൾ, വിതരണം-സെഞ്ച്വറി ഫിലിംസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.


Tags:    
News Summary - Vineeth Sreenivasan Movie Manoharam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.