നിവിൻ പോളിയും മമ്മൂട്ടിയുമാണ് വിഷുവിന് ഏറ്റുമുട്ടുന്നത്. മമ്മൂട്ടിയുടെ പുത്തന്‍ പണവും നിവിന്‍പോളിയുടെ സഖാവുമാണ് വിഷുചിത്രങ്ങൾ. ഇതിൽ പുത്തന്‍ പണം തിയേറ്ററുകളിലെത്തി. സഖാവ് 15 ന് റിലീസ് ചെയ്യും.
മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുത്തന്‍ പണത്തിൽ മാസ്റ്റർ സുരജ്, മാമുക്കോയ, സിദ്ധീഖ്, സായ് കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, അബു സലീം, ഇനിയ, ഷീലു എബ്രഹാം അടക്കമുള്ളവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാരി, കാഷ്മോര അടക്കമുള്ള സിനിമകൾ ചിത്രീകരിച്ച ഒാം പ്രകാശാണ് കാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം, പശ്ചാത്തല സംഗീതം -ഷഹബാസ് അമൻ.
സംവിധായകൻ രഞ്ജിത്, എബ്രഹാം മാത്യു, അരുൺ നാരായണൻ എന്നിവരുടെ സംയുക്ത സംരംഭമായ ത്രി കളേഴ്‌സ് ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് പുതിയ ചിത്രവുമായിരഞ്ജിത്ത് എത്തുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്.
നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. യുവ രാഷ്ട്രീയ നേതാവിന്‍റെ വേഷത്തിലാണ് നിവിന്‍ പോളി വേഷമിടുന്നത്. ഐശ്വര്യാ രാജേഷാണ് നായിക. ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രശാന്ത് പിള്ളയാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.