ന്യൂഡൽഹി: നാനേ പടേക്കറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ കടുത്ത ആരോപണങ്ങളുമായി ബോളിവുഡ് നടി തനുശ്രീ ദത്ത. സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെയാണ് തനുശ്രീയുടെ പുതിയ ആരോപണം. നടൻ ഇർഫാൻ ഖാന് മുന്നിൽ വസ്ത്രമില്ലാതെ നൃത്തം ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്നാണ് നടിയുടെ ആേരാപണം.
2005ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായതെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനുശ്രീ ദത്ത പറഞ്ഞു. ഇർഫാെൻറ ക്ലോസപ് ഷോട്ട് എടുക്കുേമ്പാൾ അദ്ദേഹത്തിെൻറ മുഖത്ത് ഭാവങ്ങൾ വരുത്തുന്നതിനായി വസ്ത്രമഴിച്ച് നൃത്തം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് തനുശ്രീ പറഞ്ഞു. ആ സീനിൽ താൻ ഇല്ലാതിരിന്നിട്ടും സംവിധായകൻ ആവശ്യമുന്നയിക്കുകയായിരുന്നു. അന്ന് തെൻറ രക്ഷക്കെത്തിയത് ഇർഫാൻ ഖാനും സുനിൽ ഷെട്ടിയുമാണെന്നും തനുശ്രീ വ്യക്തമാക്കി.
അവർ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനം നടത്താൻ എന്ന് ഇർഫാൻ ഖാൻ പറഞ്ഞു. ഞാൻ വന്ന് നിങ്ങൾക്ക് ഭാവപ്രകടനങ്ങൾ വരുത്താൻ സഹായിക്കണോ എന്ന് സംവിധായകനോട് സുനിൽ ഷെട്ടി ചോദിച്ചതായും തനുശ്രീ ദത്ത വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.