ഇത്തവണ വിരൽ ചൂണ്ടപ്പെട്ടത്​ തലമുതിർന്ന സ്വഭാവ നടനിലേക്ക്​; സിദ്ദിഖിനെതിരെ WCC​

കൊച്ചി: നടൻ സിദ്ദിഖ്​ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി എത്തിയ നടി രേവതി സമ്പത്തിന്​ പിന്തുണയമായി വ ുമൺ ഇൻ സിനിമാ കളക്​ടീവ്​ (ഡബ്ല്യൂ.സി.സി). സിദ്ദിഖിൻെറ പേര്​ പരാമർശിക്കാതെയാണ്​ ഫേസ്​ബുക്കിലൂടെ ഡബ്ല്യു.സി.സി വി മർശനമുന്നയിച്ചത്​.

നടിയുടെ ആരോപണത്തിന്​ പിന്നാലെ സിദ്ദിഖ്​ പ്രതികരണവുമായി ഫേസ്​ബുക്കിലെത്തിയിരുന്നു. സിദ്ദിഖും ദിലീപും വേഷമിട്ട ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിലെ ഒരു രംഗം പോസ്റ്റ്​ ചെയ്​തായിരുന്നു സിദ്ദിഖ്​ പ്രതികരിച്ചത്​. ഇതിനെയും ഡബ്ല്യു.സി.സി വിമർശിക്കുന്നുണ്ട്​.​

ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാ രവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണെന് ന്​ അവർ ചൂണ്ടിക്കാട്ടി.​

ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു രേവതി സമ്പത്ത്​ ആരോപിച്ചത്​. സിദ്ദിഖിൻെറ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും അവർ പറഞ്ഞിരുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിൻെറ പൂർണ്ണ രൂപം

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിൻെറ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്.

ഇതിൻെറ ന്യായാന്യായങ്ങൾ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്.

അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു! #Avalkkoppam #അവൾക്കൊപ്പം

Full View
Tags:    
News Summary - wcc against actor siddique-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.