തിരുവനന്തപുരം: മലയാള സിനിമയിൽ പരാതി പരിഹാര സംവിധാനം(കംപ്ലയൻസ് കമ്മിറ്റി) വേണമെന്ന ആവശ്യവുമായി വനിത കൂട്ടായ്മ ഡബ്ല്യു സി.സി. ഹൈകോടതിയിൽ ഇതു സംബന്ധിച്ച ഹരജി സമർപ്പിച്ചു. ഹൈകോടതി ഹരജി ഇന്ന് പരിഗണിക്കും.
സംഘടനക്ക് വേണ്ടി റിമ കല്ലിങ്കലാണ് ഹരജി സമർപ്പിച്ചത്. ജോലി സ്ഥലത്ത് ലൈംഗികാതിക്രമം തടയുന്നതിനായുള്ള നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഹരജി.
നേരത്തെ അമ്മ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യു സി.സി രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സംഘടന നിയമ നടപടിക്കും ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.