കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലടക്കം തീരുമാനം ഉടൻ അറിയിക്കണമെന്നാവശ്യപ്പെട്ട് നടിമാരുടെ കൂട്ടായ്മ നൽകിയ കത്തിൽ എ.എം.എം.എ എക്സിക്യൂട്ടീവിൽ തീരുമാനമായില്ല. നടപടിയെടുക്കേണ്ടത് ജനറൽ ബോഡിയെന്ന് പ്രസിഡൻറ് മോഹൻലാൽ അറിയിച്ചു. സംഘടനക്ക് ലഭിച്ച നിയമോപദേശം നടിമാരെ ഒൗദ്യോഗികമായി അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
ചൊവ്വാഴ്ചക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരാണ് കത്ത് നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സിയും എ.എം.എം.എയും തമ്മിൽ ചർച്ചനടന്നിരുന്നു. കോടതി കുറ്റവിമുക്തനാക്കുന്നതുവരെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നായിരുന്നു ഇവരുടെ പ്രധാന നിർദേശം.
ആഗസ്റ്റ് ഏഴിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലും നടിമാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് നിയമവശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്ന് ‘എ.എം.എം.എ’ ഭാരവാഹികള്‍ പറഞ്ഞിരുെന്നങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് നടി രേവതി പറഞ്ഞിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് അയക്കുന്ന മൂന്നാമത്തെ കത്താണിത്. ആഗസ്റ്റ് 13നാണ് ആദ്യം കത്തയക്കുന്നത്. തുടർന്ന് സെപ്റ്റംബർ 17ന് വീണ്ടും കത്തയച്ചു. എന്നാൽ, കത്തിനെക്കുറിച്ച് വ്യക്തമായ മറുപടി തരാൻ നേതൃത്വം തയാറായിട്ടില്ലെന്ന് നടിമാർ പറയുന്നു.
അങ്ങോട്ട് ബന്ധപ്പെട്ടപ്പോള്‍ ഇൻബോക്സിലുണ്ട് എന്നായിരുന്നു മറുപടി. ദിലീപ് വിഷയത്തിൽ നിയമോപദേശം തേടണമെന്ന് അന്ന് ‘അമ്മ’ പ്രസിഡൻറ് മോഹൽലാൽ അറിയിച്ചിരുന്നു. അതിലെന്ത് തീരുമാനമായെന്നും ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല. മൂന്നുപേരും വ്യത്യസ്ത സ്ഥലങ്ങളിലായതിനാല്‍ കത്തുമായി നേരിട്ട് സമീപിക്കാനായിട്ടില്ല. അടുത്ത യോഗത്തില്‍ കത്ത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും രേവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.