കൊച്ചി: സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന ഹരജികൾ ഹൈകോടതി നവംബർ 18ന് പരിഗണിക്കാൻ മാറ്റി. ചലച്ചിത്ര മേഖലയിലെ അമ്മ, ഫെഫ്‌ക തുടങ്ങിയ സംഘടനകൾ സമിതിക്ക് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിത ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ഹരജി നൽകിയത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നറിയാൻ ഒാഡിറ്റിങ് നടത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സെൻറർ ഫോർ കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സ് റിസർച് ആൻഡ് അഡ്വക്കസി എന്ന സംഘടന നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും.
നിയമം നിലവിലുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ ആക്ഷേപം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുേമ്പാൾ പരാതിപ്പെടാൻ വേദിയില്ലാതെ പലരും നിസ്സഹായരാവുകയാണ്. രാഷ്ട്രീയ കക്ഷികളുടെ ഒാഫിസുകളിലും മാധ്യമ, കലാരംഗത്തെ സ്ഥാപനങ്ങളിലും ഇത്തരം സംവിധാനം ഒരുക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.