ഇത്​ രുദ്രയുടെ ലോകം; സോലോ രണ്ടാം ടീസർ

സംവിധായകൻ ബിജോയ്​ നമ്പ്യർ ഒരുക്കുന്ന സോലോയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. ഇത്​ രുദ്രയുടെ ലോകം എന്ന ടാഗ്​ലൈനിലാണ്​ രണ്ടാം ടീസർ പുറത്തിറങ്ങിയിരിക്കുന്നത്​. ദുൽഖറും ആർതി വെങ്കിടേഷും തമ്മിലുള്ള പ്രണയരംഗങ്ങളാണ്​ രണ്ടാം ടീസറി​​​​െൻറ ഹൈലൈറ്റ്​. നേരത്തെ ദുൽഖറി​​​​െൻറ മുപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ സോലോയുടെ ആദ്യ ടീസർ തരംഗമായിരുന്നു. 

ഇംഗ്ലീഷ്​, തമിഴ്​ ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ്​ ദുൽഖറി​​​​െൻറ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്​ത്​ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 
 

Full View
Tags:    
News Summary - Welcome to the world of Rudra Solo teaser-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.