കൊച്ചി: മമ്മുട്ടി നായകനായ കസബയെ വിമർശിച്ച പാർവതിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാവുന്നതിനിടെ രസകരമായ ട്വീറ്റുമായി താരം. ജീവിക്കാൻ മഹത്തായ സമയമാണിത്. എല്ലാവരും തനിനിറം കാണിക്കുന്നു. ഇപ്പോൾ പോപ്കോൺ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണ്^പാർവതി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ മമ്മുട്ടി നായകനായെത്തിയ കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ വിമർശിച്ചതിെൻറ പേരിലാണ് പാർവതിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ഇതിനിടെ മമ്മുട്ടിയെ വിമർശിച്ച് സിനിമയിലെ വനിത സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ചൊവ്വാഴ്ച പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റുമായി പാർവതി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.